വടശേരിക്കര: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആരായാലും പണമൊഴുക്കുന്നത് പാറമട ലോബിയെന്ന് ആരോപണം. റാന്നി താലൂക്കിലെ വടശേരിക്കര, നാറാണംമൂഴി പഞ്ചായത്തുകളിലും ഈ പ്രദേശങ്ങളടങ്ങുന്ന ജില്ല, ബ്ളോക് ഡിവിഷനുകളിലുമാണ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി പാറമടലോബി ലക്ഷങ്ങള്‍ വാരിയെറിയുന്നതായി ആരോപണമുയര്‍ന്നിരിക്കുന്നത്.
ജില്ലയിലെ പാറമടകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങലിലെല്ലാം ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരുകയും ജനവികാരം മാനിച്ച് പ്രാദേശിക ഭരണകൂടങ്ങള്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായതിനെ തുടര്‍ന്ന് പല പാറമടകളും അടച്ചുപൂട്ടുകയും അനധികൃത ഖനനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പാറമട ലോബി പഞ്ചായത്തുകളുടെ അധികാരം പിടിക്കാന്‍ പണമെറിയുന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ പാറമടലോബി സ്വാധീനം ഉപയോഗിച്ചുതുടങ്ങിയിരുന്നു.
പാറമടയുടെയും ക്രഷര്‍ യൂനിറ്റുകളുടെയും പ്രവര്‍ത്തനത്തിന് അനധികൃത ഖനനത്തിനുമൊക്കെ പഞ്ചായത്ത് ഭരണസമിതിയുടെയും പ്രതിപക്ഷത്തിന്‍െറയും അനുമതിയും ഒത്താശയും നിര്‍ബന്ധമായ സാഹചര്യത്തിലാണ് പാറമട ലോബി പണമെറിയുന്നത്.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനകീയസമരം നടക്കുന്ന നാറാണംമൂഴി പഞ്ചായത്തിലെ ചെമ്പന്‍മുടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സമരസമിതി പ്രതിനിധികള്‍ തെരഞ്ഞെടുപ്പ് രംഗത്തുവരാതിരിക്കാനും സമിതി അംഗങ്ങള്‍ രാഷ്ട്രീയമായി ചേരിതിരിഞ്ഞ് മത്സരിക്കുന്ന സാഹചര്യം സൃഷ്ടിക്കാനും പാറമടലോബിക്കായി.
ഭരണമാരുടേതായാലും താല്‍പര്യങ്ങള്‍ തങ്ങളുടേതാക്കുന്നരീതിയില്‍ സ്ഥാനാര്‍ഥി നിര്‍ണയവും സാധ്യമാക്കി.
പിന്നീടാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പാറമടലോബി പണമൊഴുക്കിത്തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.